തിരിച്ചടയ്ക്കാതെ നിക്ഷേപകരെയും സംഘത്തെയും വഞ്ചിച്ച കച്ചവടക്കാരെ മർച്ചൻ്റ്സ്
അസോസിയേഷനിൽ നിന്ന്വ പുറത്താക്കണം.
അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിന്ന് വ്യാജ
കോടികൾ വായ്പയെടുത്ത്
തിരിച്ചടയ്ക്കാതെ നിക്ഷേപകരെയും സംഘത്തെയും വഞ്ചിച്ച കച്ചവടക്കാരെ മർച്ചൻ്റ്സ്
അസോസിയേഷനിൽ നിന്ന്വ പുറത്താക്കണമെന്ന് അങ്കമാലി അർബർ സംരക്ഷണ സമിതി പ്രസിഡൻ്റും ആൾകേരള ഡിപ്പോസിറ്റേഴ്സ്
അന്നോ സിയേഷൻ പ്രസിഡൻ്റുമായ പി.എ. തോമസ് ആവശ്യപ്പെട്ടു. വ്യാജ വായ്പയിലൂടെ കോടികൾ തട്ടിയവരെ ഉടനെ
അറസ്‌റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് നിക്ഷേപ സംരക്ഷണ സമിതിയുടെ നേതൃത്വത്താർ അങ്കമാലിയിൽ നടന്ന
കരിങ്കൊടി പ്രകടനവും പ്രതിക്ഷേധ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനി മുതൽ തുടർച്ചയായ സമരമുറകളാണ്
നിക്ഷേപ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന വൈസ് പ്രസിഡൻ്റ് ടി.കെ. ചെറിയാക്കു മുന്നറിയിപ്പ് നൽകി.
സെക്രട്ടറി കെ.വി. യോഹന്നാൻ , മറ്റ് ഭാരവാഹികളായ മാർട്ടിൻ മൂഞ്ഞേലി , വിനോദ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
. 96 കോടിയോളം രൂപയുടെ വായ്പ തട്ടിപ്പാണ് ഈ സംഘത്തിൽ നടന്നത്. വ്യാജ രേഖകൾ ചമച്ചും വ്യാജ ആധാരങ്ങൾ സൃഷ്ടിച്ചും കോടിക്കണക്കിന് രൂപയാണ് ഈ സാഘ ത്തിൽ നിന്ന് ഭൂമാഫിയ സംഘം തട്ടിയിടുത്തത്. 96 കോടിയിൽ നല്ലൊരു ഭാഗം തുക കൊണ്ടുപോയത് അങ്കമാലിയിലെ വ്യാപാരികളാണ്. ഒരു വ്യാപാരി തന്നെ 28 കോടിയോളം രൂപ അടയ്ക്കാനുണ്ട്. ഈ സംഘത്തിൽ നിന്ന് പലരുടെയും പേരിലാണ് ഇത്രയും തുക വായ്പയായി തട്ടിയെടുത്തത്. .
സംഘത്തെ വഞ്ചിച്ച് കോടികളുടെ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി പണം സസാദിച്ചവരെ അറസ്‌റ്റ് ചെയ്ത്
അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ് സംരക്ഷണ സമിതിയുടെ പ്രധാന ആവശ്യം