അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിന് മുൻപിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്

 അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിന് മുൻപിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്




അങ്കമാലി: എം.സി റോഡിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിന് മുൻപിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ (എൽ.എഫ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ കോളേജിൻ്റെ മതിൽ ഇടിച്ച് തകർത്ത ശേഷം റോഡിലുണ്ടായിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇരു വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കോളേജിന്റെ മതിൽ ഭാഗികമായി തകർന്നു.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് അങ്കമാലിയിൽ നിന്നുമെത്തിയ അഗ്‌നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. റോഡിൽ തടസ്സമായി കിടന്നിരുന്ന വാഹനങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മാറ്റി ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe