അക്ഷയകേന്ദ്ര സംരംഭക തിരഞ്ഞെടുപ്പ്: ഹൈക്കോടതിയിൽ ഹർജി, വിധിക്ക് മാറ്റി

അക്ഷയ കേന്ദ്ര സംരംഭക തിരഞ്ഞെടുപ്പ്: ഹൈക്കോടതിയിൽ ഹർജി, വിധിക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുള്ളതും പുതുതായി അനുവദിച്ചതുമായ അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭക തിരഞ്ഞെടുപ്പ് നടപടിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി അന്തിമ വിധിക്കായി മാറ്റി. അക്ഷയ സംരംഭകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

2026 മെയ് 17-ന് പ്രസിദ്ധീകരിച്ച മൂന്നാംഘട്ട എം.ആർ പരീക്ഷാഫലം നിലവിലുണ്ടായിരിക്കെ പുതിയ അപേക്ഷകൾ ക്ഷണിച്ചതാണ് വിവാദമായത്. ഇതിനെതിരെ കേരള ഹൈക്കോടതിയിൽ WP(C) No.11070/2026 എന്ന ഹർജി ഫയൽ ചെയ്തിരുന്നു. ഹർജിയിൽ വാദം പൂർത്തിയായതിനെ തുടർന്ന് കേസ് കോടതി വിധിക്കായി മാറ്റി.

അക്ഷയ സംരംഭകരുടെ കൂട്ടായ്മയുടെ ഭാഗമായ ഹർജിക്കാർക്ക് വേണ്ടി അഡ്വ. മാത്യു പ്രസീദ് കോടതിയിൽ ഹാജരായി. നിലവിലുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാതെ പുതിയ കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചതിൽ നിയമപരമായ അപാകതകളുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe