CSC VLEകളുടെ തൊഴിൽസുരക്ഷയും ക്ഷേമവും: ഗവർണറെ കണ്ട് BCSCWS പ്രതിനിധിസംഘം

CSC VLEകളുടെ തൊഴിൽസുരക്ഷയും ക്ഷേമവും: ഗവർണറെ കണ്ട് BCSCWS പ്രതിനിധിസംഘം

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പും VLEകളുടെ തൊഴിൽസുരക്ഷയും പ്രധാന ആവശ്യങ്ങൾ


തിരുവനന്തപുരം: കേരളത്തിലെ കോമൺ സർവീസ് സെന്റർ (CSC) വില്ലേജ് ലെവൽ എന്റർപ്രണേഴ്‌സ് (VLE) നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവരുടെ ക്ഷേമവും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്നതിനും ആവശ്യപ്പെട്ട് ഭാരതീയ കോമൺ സർവീസ് സെന്റർ വർക്കേഴ്സ് സംഘം (BCSCWS–BMS) കേരള ഗവർണർക്ക് നിവേദനം നൽകി.

CSC VLEകളുടെ ഉപജീവനം, സാങ്കേതിക പ്രശ്നങ്ങൾ, സൈബർ സുരക്ഷ, സാമൂഹ്യ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ യൂണിയൻ ഭാരവാഹികൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങൾ ഗൗരവമായി പരിഗണിച്ച ഗവർണർ, യൂണിയൻ ഉന്നയിച്ച ആവശ്യങ്ങളിൽ ആത്മാർത്ഥമായി ഇടപെടാമെന്ന് ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. CSC VLEകൾ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചതായി സംഘടന വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ CSC കേന്ദ്രങ്ങൾ നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട വിഷയവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. പദ്ധതി കേരളത്തിൽ നടപ്പാക്കാത്തതിന്റെ കാരണം എന്താണെന്ന് ഗവർണർ യൂണിയൻ ഭാരവാഹികളോട് വ്യക്തമായി ചോദിച്ചതായും വിഷയത്തിൽ അദ്ദേഹം പ്രത്യേക ആശങ്ക പ്രകടിപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഗവർണർ അറിയിച്ചതായി അവർ വ്യക്തമാക്കി.

ജനക്ഷേമ പദ്ധതികളുടെ പ്രയോജനം അർഹരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും CSC VLEകളുടെ തൊഴിൽസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘടന.

BCSCWS സംസ്ഥാന ജനറൽ സെക്രട്ടറി ജോബുലാൽ ടി. ജെ., BCSCWS സംസ്ഥാന വൈസ് പ്രസിഡന്റ് എ. ബി. സി. കമ്മത്ത്, BCSCWS സംസ്ഥാന ട്രഷറർ പ്രദീപ്കുമാർ കെ. പി., BCSCWS (BMS)തിരുവനന്തപുരം BMS ജില്ലാ സെക്രട്ടറി ആനന്ദ് , BCSCWS എറണാകുളം ജില്ലാ ട്രഷറർ ശുഭ ശശിരാജ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe