മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്തു.

 മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്തു.

അങ്കമാലി : മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചയാളെ പോലീസ്അറസ്‌റ്റ് ചെയ്തു. യുപി സ്വദേശി രാജേഷ് (36) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം ഒരു മണിയോടെ അങ്കമാലി ടൗണിൽ വിഐപി റോഡിലാണ് സംഭവം.വാടകവീട്ടിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. റോഡിലൂടെ സൈക്കിളിൽ പോയ പ്രതി പെൺകൂട്ടിയെ കണ്ട് സൈക്കിൾ വൈദ്യുതക്കാലിൽ ചാരിവച്ച ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാൾ വീട്ടിലേക്കു കയറുന്നത് കണ്ട് അയൽക്കാർക്കു സംശയം തോന്നിയിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടതോടെ അയൽക്കാർ ഓടിയെത്തി പ്രതിയെ പിടികൂടി. പൊലീസിനെ വരുത്തി പ്രതിയെ കൈമാറുകയും ചെയ്‌തു. പെയിന്റ്റിങ് തൊഴിലാളിയായ രാജേഷ് പെൺകുട്ടി താമസിക്കുന്ന വീടിനു കുറച്ചുമാറി വാടകയ്ക്ക് താമസിക്കുന്നയാളാണ്. ജോലിക്കായി പോകുന്ന വഴിയിലുള്ള ഈ വീടിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു പെൺകുട്ടിയുടെ അമ്മ സ്വകാര്യ സ്‌ഥാപനത്തിൽ ജോലിക്കു പോയ സമയത്താണ് ഇയാൾ വീട്ടിൽ കയറിയത് അമ്മയും പെൺകുട്ടിയും അനുജനും മാത്രമാണ് വീട്ടിലുള്ളു.



Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe