അങ്കമാലിയിൽ ബൈക്കിൽ കാറിടിച്ച് നവവധു മരിച്ചു

 അങ്കമാലിയിൽ ബൈക്കിൽ കാറിടിച്ച് നവവധു മരിച്ചു


അങ്കമാലി: അത്താണി-എയർപോർട്ട് വി.ഐ.പി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കാസർഗോഡ് നെല്ലിക്കട്ട സ്വദേശിനിയായ ഇഷാന ഇസ്മത് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ അത്താണി ഭാഗത്തെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഇഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അമിതവേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് നെടുമ്പാശേരി പോലീസ് അറിയിച്ചു. ബൈക്ക് ഓടിച്ചിരുന്ന കാസർഗോഡ് സ്വദേശി സർഫാത്ത് എഫ്.ടി പരിക്കുകളോടെ ചികിത്സയിലാണ്.ചേർത്തല അരൂർ സ്വദേശിയായ മൈനർ യുവാവാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.മരിച്ച ഇഷാനയുടെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. മുൻപരിചയക്കാരനെ കാണാനെത്തിയ ശേഷം ബൈക്കിൽ അത്താണിയിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.



Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe