“സരയുവിനെ പ്രശ്നക്കാരിയാക്കാൻ ശ്രമം?”
‘അമ്മ’ സംഘടനയിൽ വീണ്ടും ഗുരുതര ആരോപണങ്ങൾ
കൊച്ചി: സിനിമ സംഘടനയായ അമ്മ (AMMA) യിൽ വീണ്ടും വിവാദങ്ങൾ ശക്തമാകുന്നതിനിടെ, സംഘടനയിലെ ചില സെക്യൂരിറ്റി ജീവനക്കാരുടെ പരാതിക്കത്ത് പുറത്തുവന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചു. സംഘടനാ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് തങ്ങൾക്ക് മാനസിക സമ്മർദ്ദവും അപമാനകരമായ പെരുമാറ്റവും നേരിടേണ്ടി വന്നതായി ജീവനക്കാർ പരാതിയിൽ ആരോപിക്കുന്നു.പരാതിയിൽ പ്രധാനമായും ഉയരുന്നത് നടി സരയു മോഹൻ നെ പ്രശ്നക്കാരിയായി ചിത്രീകരിക്കാൻ സംഘടനയിലെ ഭാരവാഹികളിൽ ചിലർ ശ്രമിച്ചുവെന്ന ആരോപണമാണ്. “സരയു മാഡത്തെ പ്രശ്നക്കാരിയാക്കാൻ ഉണ്ണി സാർ ശ്രമിച്ചു” എന്ന പരാമർശം പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര സംഘർഷങ്ങളും അധികാരപോരുകളും വീണ്ടും ചർച്ചയാകുകയാണ്.
ഓഫീസിൽ ചില അംഗങ്ങൾ ജീവനക്കാരോട് മോശമായി പെരുമാറിയതായും അനാവശ്യ സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
സിനിമ മേഖലയിലെ വനിതാ സുരക്ഷയും സംഘടനാ പ്രവർത്തനങ്ങളിലെ സുതാര്യതയും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണു സൂചന.