രക്ഷാപ്രവർത്തനം വിജയം! പെരുവണ്ണാമുഴി വനത്തിൽ കാണാതായ ഏഴംഗ സംഘത്തെ കണ്ടെത്തി

രക്ഷാപ്രവർത്തനം വിജയം! പെരുവണ്ണാമുഴി വനത്തിൽ കാണാതായ ഏഴംഗ സംഘത്തെ കണ്ടെത്തി......

സ്വന്തം ലേഖകൻ -
നവീൻ പി പി 
പേരാമ്പ്ര: പെരുവണ്ണാമുഴിയില്‍ വഴിതെറ്റി വനത്തില്‍ കാണാതായ ഡിജിറ്റല്‍ സര്‍വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചര്‍മാരെയും കണ്ടെത്തി.
കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഏഴംഗ സംഘത്തെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സര്‍വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചര്‍മാരും വനഭൂമി സര്‍വേയ്ക്ക് പൂഴിത്തോട് നിന്ന് പുറപ്പെട്ടത്.
വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം കിട്ടാതായി. വഴി തെറ്റിപ്പോയ സംഘം രാത്രി തങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല.


വഴിതെറ്റി കാട്ടില്‍ കുടുങ്ങിയ സംഘത്തെ വനംവകുപ്പ് സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. എല്ലാവരേയും വയനാട് പടിഞ്ഞാറേത്തറയില്‍ എത്തിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe