Type Here to Get Search Results !

ഡ്രെയിനേജ് മാലിന്യക്കെട്ട്; വടകരയിൽ ആരോഗ്യ ഭീഷണി ഉയരുന്നു

0
ഡ്രെയിനേജ് മാലിന്യക്കെട്ട്; വടകരയിൽ ആരോഗ്യ ഭീഷണി ഉയരുന്നു

വടകര: വടകര ബസ് സ്റ്റാൻഡിന് സമീപമുള്ള ചിത്ര ഹോട്ടലിന് പിറകുവശത്തെ ഡ്രെയിനേജ് ഒഴുക്ക് നിലച്ച് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനെ തുടർന്ന് പ്രദേശത്ത് ഗുരുതര ആരോഗ്യ ഭീഷണി ഉയരുന്നതായി നാട്ടുകാർ ആരോപിച്ചു. ഡ്രെയിനേജിൽ വെള്ളം കെട്ടിനിൽക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുകയും ചെയ്യുന്നതോടെ ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായിരിക്കുകയാണ്.
പ്രശ്നം നിരവധി തവണ നഗരസഭാ അധികൃതരുടെയും ഹെൽത്ത് വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ ശുചീകരണ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണെന്നും അടിയന്തരമായി ഡ്രെയിനേജ് ശുചീകരിച്ച് ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ജനാരോഗ്യത്തെ ബാധിക്കുന്ന വിഷയത്തിൽ നഗരസഭ ഉടൻ ഇടപെട്ട് സ്ഥിരപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

TrueLens Malayalam is a dynamic Malayalam digital media platform committed to delivering fast, reliable, and people-centered news to audiences across Kerala and beyond. We focus on bringing accurate updates, breaking news, local stories, social issues, politics, entertainment, culture, and public interest reports with clarity and credibility.