കരിമ്പനത്തോട് മാലിന്യക്കൂമ്പാരമായി; ദുര്‍ഗന്ധത്തിൽ വലഞ്ഞ് നാട്ടുകാർ

കരിമ്പനത്തോട് മാലിന്യക്കൂമ്പാരമായി; ദുര്‍ഗന്ധത്തിൽ വലഞ്ഞ് നാട്ടുകാർ
വടകര: വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കരിമ്പനത്തോട് മാലിന്യങ്ങൾ നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നതിനെ തുടർന്ന് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും ആരോഗ്യ ഭീഷണിയും ഉയരുന്നതായി നാട്ടുകാർ പരാതി പറയുന്നു. തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതോടെ പരിസരം മുഴുവൻ മലിനമായ അവസ്ഥയിലാണ്.
ആശുപത്രി പരിസരത്തിന് സമീപമായതിനാൽ രോഗികൾക്കും പ്രദേശവാസികൾക്കും ഇത് വലിയ ബുദ്ധിമുട്ടും ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൊതുക് ശല്യം രൂക്ഷമായതോടെ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്.
പ്രശ്നം നിരവധി തവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട കാര്യമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. അടിയന്തരമായി കരിമ്പനത്തോട് ശുചീകരിച്ച് ആരോഗ്യ ഭീഷണി ഒഴിവാക്കാൻ നഗരസഭ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe