നിയമം സാധാരണക്കാർക്ക് മാത്രം ബാധകമാണോ?

നിയമം സാധാരണക്കാർക്ക് മാത്രം ബാധകമാണോ?

സരോവരം പ്രകൃതി സംരക്ഷണ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 
വാർഡ് കൗൺസിലറുടെ റിപ്പോർട്ട് പരിഗണിച്ച് കോഴിക്കോട് കോർപ്പറേഷൻ 30/12/2025 -ന് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ (CTC)യിൽ നടത്താനിരുന്ന ഡിജെന്യൂയർ പരിപാടിക്കെതിരെ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു.
എന്നാൽ 31/12/2025 ന്  കോഴിക്കോട് കോർപ്പറേഷൻ വൈകുന്നേരം 5 മണി ഓഫീസ് സമയം കഴിഞ്ഞ് CTC ക്ക് കൊടുത്ത സ്റ്റോപ്പ് മെമ്മോ പിൻവലിക്കുകയും പരിപാടി നടത്താൻ അനുമതി നൽകുകയും ചെയ്തു, 
പുറത്തുവരുന്നത് കൂടുതൽ ഗൗരവമേറിയ കാര്യമാണ്.

 CTC - യ്ക്ക് പ്രവർത്തനാനുമതിക്ക് ആവശ്യമായ അടിസ്ഥാന സർട്ടിഫിക്കറ്റുകൾ പോലും ഇല്ലായിരുന്നു.

 നിയമാനുസൃത പ്രവർത്തനത്തിന് ആവശ്യമായ രേഖകൾ ഇല്ലാത്ത ഒരു കെട്ടിടത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു?

ഒരു ദിവസം മുമ്പ് നിയമലംഘനം കണ്ടു സ്റ്റോപ്പ് മെമ്മോ നൽകിയ CTC യ്ക്ക്  അടുത്ത ദിവസം അത് പിൻവലിക്കാൻ കാരണമായ സാഹചര്യം എന്തായിരുന്നു?

സാധാരണ ഒരു പൗരന് ലഭിക്കാത്ത പ്രത്യേക പരിഗണന ഇവിടെ ലഭിച്ചോ?
നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. എന്നാൽ CTC വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ നടപടികൾ നിരവധി സംശയങ്ങൾക്ക് വഴിവെക്കുന്നു

"നിയമം പാലിക്കാത്തവർക്ക് അനുമതി, നിയമം ചോദിക്കുന്നവർക്ക് അവഗണന"
എന്ന അവസ്ഥ അംഗീകരിക്കാനാവില്ല.
ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ സമഗ്രമായ അന്വേഷണം നടത്തി സത്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണം.

 സരോവരം പ്രകൃതി സംരക്ഷണ സമിതി നിയമവാഴ്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe