ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണം; എടമുട്ടം സ്വദേശി സന്തോഷ് ചാലുള്ളി ലോക മത്സരത്തിലേക്ക്

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണം; എടമുട്ടം സ്വദേശി സന്തോഷ് ചാലുള്ളി ലോക മത്സരത്തിലേക്ക്
ഗാന്ധിനഗർ: വേൾഡ് ആം റെസ്‌ലിംഗ് അസോസിയേഷൻ, പീപ്പിൾ ആം റെസ്‌ലിംഗ് ഫെഡറേഷൻ, കേരള ആം റെസ്‌ലിംഗ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റിയിൽ മെയ് 29 മുതൽ ജൂൺ 2 വരെ നടന്ന 4-ാമത് PAFI നാഷണൽ ആം റെസ്‌ലിംഗ് & പാരാ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കേരളത്തിന് അഭിമാനനേട്ടം.

PIU സ്റ്റാൻഡിംഗ് മെൻ 80 കിലോഗ്രാം വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച സന്തോഷ് ചാലുള്ളി സ്വർണമെഡൽ കരസ്ഥമാക്കി ദേശീയ ചാമ്പ്യനായിരിക്കുകയാണ്.

തൃശൂർ ജില്ലയിലെ എടമുട്ടം പാലപ്പെട്ടി സ്വദേശിയും ചാലുള്ളി സുബ്രമണ്യന്റെ മകനുമായ സന്തോഷിന്റെ ഈ നേട്ടം കേരളത്തിന്റെ കായികരംഗത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

ദേശീയ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി (ആം റെസ്‌ലിംഗ്) ചാമ്പ്യൻഷിപ്പിലേക്ക് സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടതായും സംഘാടകർ അറിയിച്ചു.

കേരളത്തിനായി സ്വർണമെഡൽ നേടിയ സന്തോഷിന് കായികപ്രേമികളും നാട്ടുകാരും വിവിധ സംഘടനകളും അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe