വറുത്ത മീനിൽ ഉപ്പ് കുറഞ്ഞു; തർക്കത്തിനിടെ ഷെഫിന്റെ കൈത്തണ്ടയിൽ വെട്ട്

വറുത്ത മീനിൽ ഉപ്പ് കുറഞ്ഞു; തർക്കത്തിനിടെ ഷെഫിന്റെ കൈത്തണ്ടയിൽ വെട്ട്, ഹോട്ടൽ ഉടമയ്ക്കെതിരെ കേസ്; 
അങ്കമാലി: വറുത്ത മീനിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹോട്ടൽ ഷെഫിന്റെ കൈത്തണ്ടയിൽ വെട്ടേറ്റു. കറുകുറ്റിയിലെ മീൻവിലാസം ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് പരിക്കേറ്റത്.

ഹോട്ടൽ ഉടമകളായ മലപ്പുറം സ്വദേശികളായ നാലുപേരിൽ ഒരാളായ മുഹമ്മദ് ഉവൈസ് ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വറുത്ത മീൻ കഴിച്ച ഉവൈസ്, മീൻ മോശമാണെന്നും ഉപ്പ് കുറവാണെന്നും പറഞ്ഞതിനെത്തുടർന്ന് ഷെഫുമായി വാക്കുതർക്കമുണ്ടായതായി പരാതിയിൽ പറയുന്നു.

ഇതിനിടെ, ഹോട്ടലിലെ ഫ്രീസർ തകരാറിലാണെന്നും അത് ശരിയാക്കണമെന്ന് ദിവസങ്ങളായി ആവശ്യപ്പെട്ടുവരികയാണെന്നും റിയാസ് ഉടമയോട് പറഞ്ഞു. തുടർന്ന് അടുക്കളയിലേക്ക് പോയ റിയാസിന്റെ പിന്നാലെയെത്തിയ മുഹമ്മദ് ഉവൈസ് കത്തിയെടുത്ത് കൈത്തണ്ടയിൽ വെട്ടുകയായിരുന്നുവെന്നാണ് പരാതി.

പരിക്കേറ്റ റിയാസ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.

ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിട്ട് 19 ദിവസം മാത്രമാണ് പിന്നിട്ടത്.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe