വ്യാജ e-PAN ഡൗൺലോഡ് ഇമെയിലുകൾ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ

വ്യാജ e-PAN ഡൗൺലോഡ് ഇമെയിലുകൾ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി, ജൂലൈ 21: വ്യാജ e-PAN കാർഡ് ഡൗൺലോഡ് ലിങ്കുകൾ ഉൾപ്പെടുത്തിയ ഫിഷിങ് ഇമെയിലുകൾ വ്യാപകമായി പ്രചരിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും തട്ടിയെടുക്കുകയാണ് ഇത്തരം തട്ടിപ്പുകളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

"Download e-PAN Card Online: A Step-by-Step Guide" എന്ന വിഷയത്തോടെയാണ് വ്യാജ ഇമെയിലുകൾ അയക്കുന്നത്. ആദായനികുതി വകുപ്പ് നൽകുന്ന ഔദ്യോഗിക e-PAN കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള മാർഗനിർദേശമാണെന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ചാണ് സന്ദേശം പ്രചരിക്കുന്നത്.

സംശയാസ്പദമായ ഇമെയിലുകളിലോ അവയിലെ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്നും, ഫോൺ കോളുകൾ, എസ്‌എം‌എസ്, ഇമെയിൽ എന്നിവ വഴി ലഭിക്കുന്ന ആവശ്യപ്രകാരം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP, PAN നമ്പർ, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ഒരിക്കലും പങ്കുവെക്കരുതെന്നും PIB Fact Check പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ അംഗീകൃത പോർട്ടലുകൾ മാത്രം ഉപയോഗിക്കണമെന്നും, സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ അവ ഒഴിവാക്കുകയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe