അങ്കമാലിയിൽ വാഹനാപകടം; തൃശൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
അങ്കമാലി : ദേശീയപാത അങ്കമാലി - ആലുവ റോഡിൽ അങ്കമാലി ടെൽക്കിന് സമീപം ലോറിയും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു . തൃശൂർ ആറാട്ടുപുഴ ചോളക്കൽ രാധാകൃഷണൻ മകൻ ശരത്ത് ( 34 ) ആണ് മരണമടഞ്ഞത് . തൃശൂരിൽ നിന്നും കളമശ്ശേരി ഏലൂരിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം . നിറുത്തിയിട്ടുരുന്ന ലോറിയുടെ പിറകിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു . ഞായ്യറാഴ്ച്ച രാത്രി 11.30 തിനാണ് അപകടം നടന്നത്. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ മരണമടയുകയായിരുന്നു . അങ്കമാലി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് അങ്കമാലി ഗവൺമേൻ്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം മൃതദേഹം ബന്ധുകൾക്ക് വിട്ടുകൊടുത്തു . അച്ഛൻ രാധകൃഷ്ണൻ മാതാവ് ശ്യാമള,ഭാര്യ : അക്ഷയ ഏകമകൾ : കാർത്തിക രണ്ടാഴ്ച്ചക്കിടയിൽ ഇത് രണ്ടാമത്തെ അപകട മരണമാണിത്
