പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട17 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അധികൃതർ പിടികൂടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ദശരത് മണ്ഡൽ (21) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും, ഇതിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
Tags:
Keralam