അങ്കമാലിയിൽ ട്രെയിൻ തട്ടി യുവാവും വിദ്യാർഥിനിയും മരിച്ചു

അങ്കമാലിയിൽ ട്രെയിൻ തട്ടി യുവാവും വിദ്യാർഥിനിയും മരിച്ചു

അങ്കമാലി: കൊല്ലം സ്വദേശികളായ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയായ ബന്ധുവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21), വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയും മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ വിസ്മയ (15) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ 1.45ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം, തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലത്തുനിന്ന് വെള്ളിയാഴ്ച ഇരുവരെയും കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിസ്മയയെ കാണാതായതിനെ തുടർന്ന് ഇരവിപുരം പൊലീസും അഭിലാഷിനെ കാണാതായതിനെ തുടർന്ന് കണ്ണനല്ലൂർ പൊലീസും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിലാഷിന്റെ വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അങ്കമാലി പൊലീസ് കൊല്ലം പൊലീസുമായി ബന്ധപ്പെട്ടത്. സംഭവത്തിൽ അങ്കമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe