CSC VLE പ്രശ്നങ്ങളിൽ ദേശീയ ഇടപെടൽ: BMS ഭാരവാഹികൾ BMS അഖിലേന്ത്യാ ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു

CSC VLE പ്രശ്നങ്ങളിൽ ദേശീയ ഇടപെടൽ: BMS ഭാരവാഹികൾ BMS അഖിലേന്ത്യാ ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു
ന്യൂഡൽഹി: കേരളത്തിലെ CSC VLEകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് BCSCWS സംസ്ഥാന ജനറൽ സെക്രട്ടറിയും BMS സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാറും BMS അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീ. സുരേന്ദ്ര കുമാർ പാണ്ഡെയെ നേരിൽ കണ്ട് വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു.CSC VLEകൾ നേരിടുന്ന CSC ID Block, Geo-Tagging, സൈബർ സുരക്ഷ, VLEകളുടെ അക്കൗണ്ടുകളും വാലറ്റുകളും ദുരുപയോഗം ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികൾ, ഇടപാടുകളെ തുടർന്നുണ്ടാകുന്ന പോലീസ് നോട്ടീസുകളും നിയമനടപടികളും, പരാതികൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ലഭിക്കാത്ത സാഹചര്യം തുടങ്ങിയ വിഷയങ്ങളാണ് നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തിയത്.ബാധിക്കപ്പെട്ട VLEകൾക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നതിനും, CSC സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനും ദേശീയതലത്തിൽ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.VLEകളുടെ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിച്ച ശ്രീ. സുരേന്ദ്ര കുമാർ പാണ്ഡെ, വിഷയങ്ങൾ ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിച്ച് ആവശ്യമായ രീതിയിൽ ഇടപെടുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകിയതായി BCSCWS അറിയിച്ചു.CSC VLEകൾ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാനതലത്തിൽ മാത്രം ഒതുങ്ങാതെ ദേശീയതലത്തിൽ കൂടി ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള പ്രധാനപ്പെട്ട നടപടിയായാണ് ഈ കൂടിക്കാഴ്ചയെ BCSCWS വിലയിരുത്തുന്നത്.VLEകളുടെ തൊഴിൽ സുരക്ഷ, ഉപജീവന സംരക്ഷണം, സാങ്കേതിക സുരക്ഷ, ന്യായമായ പരാതി പരിഹാര സംവിധാനം എന്നിവയ്ക്കായി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് BCSCWS അറിയിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe