കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണ സാധ്യത

കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണ സാധ്യത
കോഴിക്കോട്: പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ഒരു ട്രാൻസ്ഫോർമർ തകരാറിലായതിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾക്ക് ഏകദേശം ഒരാഴ്ച സമയം വേണ്ടിവരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നു മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് നാല് ജില്ലകളിലും വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe