കർഷക രജിസ്ട്രി ക്യാമ്പയിന് തുടക്കം

കർഷക രജിസ്ട്രി ക്യാമ്പയിന് തുടക്കം



ചെങ്ങമനാട് : കർഷകർക്ക് സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി കർഷക രജിസ്ട്രി പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു. ചെങ്ങമനാട് കൃഷിഭവനും സി.എസ്.സി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക രജിസ്ട്രി ക്യാമ്പയിന്റെ ഭാഗമായി ഇന്നലെ(24-05-2026)  രാവിലെ 10.30 മുതൽ കുന്നുംപുറത്തുള്ള ചെങ്ങമനാട് കൃഷിഭവനിൽ രജിസ്ട്രേഷൻ നടന്നു.

സബ്സിഡികൾ, ധനസഹായങ്ങൾ, വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനാണ് രജിസ്ട്രി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു തവണ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

രജിസ്ട്രേഷനായി ആധാർ കാർഡ്, നികുതി രസീത്, മൊബൈൽ നമ്പർ എന്നിവ നിർബന്ധമാണെന്നും ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത എല്ലാ കർഷകരും ക്യാമ്പിൽ പങ്കെടുത്ത് നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. മേയ് 30 വരെയാണ് രജിസ്ട്രേഷൻ നടത്താനുള്ള അവസാന തീയതി.

ക്യാമ്പ് സി.എസ്.സി വി.എൽ.ഇമാരായ ജോബുലാൽ, ശുഭ ശശിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. കൃഷി ഓഫീസറും ചടങ്ങിൽ സന്നിഹിതയായിരുന്നു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe