കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്


കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവ് റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രയ്ക്കിടെ കാറിൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തീ അതിവേഗം വാഹനത്തിനുള്ളിലേക്ക് പടർന്നതിനാൽ ഗർഭിണിയായ സോനയ്ക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു. വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തും.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe